ഈശോയുടെ വിലയേറിയ തിരുരക്തമേ, ലോകത്തെ രക്ഷിക്കണമേ. (4)
പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന
പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ. അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും അവയില്‍ അവിടുത്തെ സ്നേഹാഗ്നി ജ്വലിപ്പിക്കുകയും ചെയ്യണമേ. അങ്ങനെ അവ പുന:സൃഷ്ടിക്കപ്പെടട്ടെ. ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യട്ടെ.
നമുക്ക് പ്രാര്‍ത്ഥിക്കാം
ഓ, പരിശുദ്ധാത്മാവിന്റെ പ്രകാശത്താല്‍ വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിച്ച ദൈവമേ, ഈ ആത്മാവിനാല്‍ ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനികളും അവിടുത്തെ ആശ്വാസത്തില്‍ എന്നേക്കും ആനന്ദിക്കുന്നവരുമാകട്ടെ. ആമ്മേന്‍.
(തുടര്‍ന്നു വിശ്വാസ പ്രമാണം ചൊല്ലുക)
(ശിരസ്സുനമിച്ച് താഴെ വരുന്ന പ്രാര്‍ത്ഥന ചൊല്ലുക)
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍.
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ.
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ.
1. സ്വര്‍ഗ്ഗസ്ഥനായ, 3. നന്മനിറഞ്ഞ മറിയമേ, 1. പിതാവിനും പുത്രനും
(ശിരസ്സുനമിച്ച് താഴെ വരുന്ന പ്രാര്‍ത്ഥന ചൊല്ലുക)
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍.
ഒന്നാം ദിവ്യരഹസ്യം
നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകൈയില്‍ ആണിയടിക്കുന്നു.
(അല്പസമയം മൗനമായി ധ്യാനിക്കുക)
അങ്ങയുടെ വലതുകൈയിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞുകയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ലോകം മുഴുവനുമുള്ള പാപികളെ രക്ഷിക്കുകയും അനേകം ആത്മാക്കളെ മാനസാന്തരപ്പെടുത്തുകയും ചെയ്യട്ടെ. ആമ്മേന്‍.
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ.
1. സ്വര്‍ഗ്ഗസ്ഥനായ 1. നന്മനിറഞ്ഞ മറിയമേ
(രണ്ടും വെളുത്ത ജപമാല മണികളില്‍)
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12)
1. ത്രീത്വസ്തുതി.
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍.
രണ്ടാം ദിവ്യരഹസ്യം
നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകൈയില്‍ ആണിയടിക്കുന്നു.
(അല്പസമയം മൗനമായി ധ്യാനിക്കുക)
അങ്ങയുടെ ഇടതുകൈയിലേറ്റ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ രക്ഷിക്കുകയും മരണാസന്നരായവരെ പൈശാചികമായ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യട്ടെ. ആമ്മേന്‍.
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ.
1. സ്വര്‍ഗ്ഗസ്ഥനായ 1. നന്മനിറഞ്ഞ മറിയമേ
(രണ്ടും വെളുത്ത ജപമാല മണികളില്‍)
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12)
1. ത്രീത്വസ്തുതി.
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍.
മൂന്നാം ദിവ്യരഹസ്യം
നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകാലില്‍ ആണിയടിക്കുന്നു.
(അല്പസമയം മൗനമായി ധ്യാനിക്കുക)
അങ്ങയുടെ വലതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം കത്തോലിക്കാ സഭയുടെ അടിസ്ഥാനത്തെ അന്ധകാര ലോകത്തിന്റെയും ദുഷ്ട മനുഷ്യരുടെയും പദ്ധതികളില്‍ നിന്നും സംരക്ഷിക്കട്ടെ. ആമ്മേന്‍.
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ.
1. സ്വര്‍ഗ്ഗസ്ഥനായ 1. നന്മനിറഞ്ഞ മറിയമേ
(രണ്ടും വെളുത്ത ജപമാല മണികളില്‍)
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12)
1. ത്രീത്വസ്തുതി.
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍.
നാലാം ദിവ്യരഹസ്യം
നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകാലില്‍ ആണിയടിക്കുന്നു.
(അല്പസമയം മൗനമായി ധ്യാനിക്കുക).
അങ്ങയുടെ ഇടതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ഞങ്ങളെ പൈശാചിക ശക്തികളുടെയും അവരുടെ പ്രതിനിധികളുടെയും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. ആമ്മേന്‍.
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ.
1. സ്വര്‍ഗ്ഗസ്ഥനായ 1. നന്മനിറഞ്ഞ മറിയമേ
(രണ്ടും വെളുത്ത ജപമാല മണികളില്‍)
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12)
1. ത്രീത്വസ്തുതി.
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍.
അഞ്ചാം ദിവ്യരഹസ്യം
നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ തിരുവിലാവ് കുത്തിത്തുറക്കപ്പെടുന്നു.
(അല്പ സമയം മൗനമായി ധ്യാനിക്കുക)
അങ്ങയുടെ തിരുവിലാവിലെ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ കുന്തത്തിന്റെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തവും ജലവും രോഗികളെ സുഖപ്പെടുത്തുകയും ക്ലേശിതരെ ആശ്വസിപ്പിക്കുകയും നിത്യമഹത്വത്തിനായി ഞങ്ങളെ ഒരുക്കുകയും ചെയ്യട്ടെ. ആമ്മേന്‍.
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ.
1. സ്വര്‍ഗ്ഗസ്ഥനായ 1. നന്മനിറഞ്ഞ മറിയമേ
(രണ്ടും വെളുത്ത ജപമാല മണികളില്‍)
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12)
1. ത്രീത്വസ്തുതി.
ദൈവജ്ഞാനത്തിന്റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്റെ സക്രാരിയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍.
ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,
മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. (3 പ്രാവശ്യം)
1. പരിശുദ്ധ രാജ്ഞി.
നമുക്ക് പ്രാര്‍ത്ഥിക്കാം
ഈശോയുടെ വിലയേറിയ തിരുരക്തമേ, മനുഷ്യകുലത്തിന് സമാധാനം കൈവരുത്തുന്ന അങ്ങയുടെ നിത്യഉടമ്പടിയെ ഓര്‍ത്ത് അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഈശോയുടെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കുക. സര്‍വശക്തനായ പിതാവിനെ അവിടുത്തെ സിംഹാസനത്തില്‍ സമാശ്വസിപ്പിക്കുകയും ലോകം മുഴുവന്റെയും പാപങ്ങളെ കഴുകുകയും ചെയ്യണമേ. എല്ലാവരും അങ്ങയെ ആദരിക്കട്ടെ.
ഓ, വിലയേറിയ തിരുരക്തമേ കരുണയുണ്ടാകണമേ, ആമ്മേന്‍.
ഈശോയുടെ തിരുഹൃദയമേ – ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
മറിയത്തിന്റെ വിമലഹൃദയമേ – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
ഉണ്ണീശോയുടെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പേ – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ പത്രോസേ, പൗലോസേ – ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
കുരിശിന്റെ വിശുദ്ധ യോഹന്നാനെ – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മഗ്ദലേന മറിയമേ – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
സ്വര്‍ഗ്ഗത്തിലെ സകല മദ്ധ്യസ്ഥരേ – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
സകല വിശുദ്ധരേ – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
സകല സ്വര്‍ഗ്ഗീയദൂത ഗണങ്ങളെ – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
ഈശോയുടെ തിരുരക്ത ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്കുള്ള വാഗ്ദാനങ്ങള്‍
- ഇത് ചൊല്ലുന്നവര്‍ക്ക് സകലവിധ തിന്മയുടെ ആക്രമണങ്ങളില്‍ നിന്നും ഞാന്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.
- ഞാന്‍ അവരുടെ പഞ്ചേന്ദ്രിയങ്ങളെ കോട്ടകെട്ടി സംരക്ഷിക്കും.
- ഞാന്‍ അവനെ പെട്ടെന്നുള്ള മരണത്തില്‍നിന്നും രക്ഷിക്കും.
- അവരുടെ മരണത്തിന് 12 മണിക്കൂര്‍ മുമ്പ് എന്റെ തിരുരക്തം അവര്‍ പാനം ചെയ്യുകയും തിരുശരീരം ഭക്ഷിക്കുകയും ചെയ്യും.
- മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ മനസ്താപം ഉണ്ടാകുന്നതിനും അവയെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടാകുന്നതിനും വേണ്ടി എന്റെ അഞ്ചു തിരുമുറിവുകളെയും ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുക്കും.
- ഇതുപയോഗിച്ച് നൊവേന ചൊല്ലുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയില്ല. അവരുടെ പ്രാര്‍ത്ഥന ഉറപ്പായി കേള്‍ക്കും.
- ഇതുവഴിയായി അനേകം അത്ഭുതങ്ങള്‍ ഞാന്‍ പ്രവര്‍ത്തിക്കും.
- ഈ ജപമാലയിലൂടെ പല രഹസ്യസമൂഹങ്ങളെയും ഞാന്‍ തകര്‍ക്കുകയും എന്റെ കരുണയാല്‍ അനേകം ആത്മാക്കളെ അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും.
- ഇത് വഴിയായി അനേകം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്ത് നിന്ന് ഞാന്‍ മോചിപ്പിക്കും.
- ഈ ജപമാലയിലൂടെ എന്റെ തിരുരക്തത്തെ ബഹുമാനിക്കുന്ന ഏവരെയും എന്റെ വഴികളെ ഞാന്‍ പഠിപ്പിക്കും. എന്റെ തിരുരക്തത്തോടും തിരുമുറിവുകളോടും കരുണയുള്ളവരോട് ഞാനും കരുണ കാണിക്കും. ഈ പ്രാര്‍ത്ഥന മറ്റൊരാളെ പഠിപ്പിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേക്ക് ദണ്ഡവിമോചനം ലഭിക്കുന്നതാണ്.