Home Malayalam Christian Prayers വി. യുദാശ്ലീഹായുടെ നൊവേന

വി. യുദാശ്ലീഹായുടെ നൊവേന

St Jude Prayer in Malayalam

St. Jude Novena in Malayalam

മിശിഹായുടെ സ്നേഹിതനും വിശുസ്ത ദാസനുമായ വിശുദ്ധ യുദാസ്ശ്ലീഹായെ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെ വരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ.

എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ (ആവശ്യം പറയുക)….. അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു.

ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ആമ്മേൻ

1 സ്വർണ്ണസ്ഥനായ പിതാവേ…

1 നന്മനിറഞ്ഞ മറിയമേ…

1 ത്രിത്വസ്തുതി

ഉദ്ദിഷ്ടകാര്യസാധ്യത്തിനായി 9 ദിവസം 9 പ്രാവശ്യം വീതം ചൊല്ലുക

ഈ പ്രാർത്ഥന വർഷത്തിൽ എപ്പോൾ വേണമെങ്കിലും ചൊല്ലാവുന്നതാണ്, എങ്കിലും ഒക്ടോബർ 28-ലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഒരുക്കമായി ഒക്ടോബർ 19 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ഇത് പ്രത്യേകമായി ചൊല്ലപ്പെടുന്നു.