മാതാവിന്റെ രക്തകണ്ണീർ ജപമാല

Rosary of the Tears of Blood in Malayalam

Rosary of the Tears of Blood in Malayalam

പ്രാരംഭ പ്രാര്‍ഥന

ക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേ­ക്കു­ള്ള വേ­ദ­ന നിറ­ഞ്ഞ യാ­ത്രയില്‍ അ­ങ്ങേ അ­നു­ഗ­മി­ച്ച പ­രി­ശു­ദ്ധ അ­മ്മ­യു­ടെ രക്തക്കണ്ണുനീരുക­ളെ ഞ­ങ്ങള്‍ അ­ങ്ങേ­ക്കു സമര്‍പ്പിക്കുന്നു. നല്ല­വനാ­യ കര്‍ത്താവേ, പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്തം­ക­ലര്‍­ന്ന കണ്ണുനീര്‍ത്തു­ള്ളി­കള്‍ തരുന്ന സ­ന്ദേ­ശം ശ­രിക്കും മനസ്സിലാ­ക്കു­ന്ന­തിനും അങ്ങ­നെ ഞ­ങ്ങളില്‍ ഇ­ഹത്തില്‍ നി­ന്റെ തി­രു­മന­സ്സു നി­റ­വേ­റ്റി­ക്കൊ­ണ്ടു സ്വര്‍­ഗ്ഗത്തില്‍ അവളോടൊ­ത്തു നി­ത്യ­മാ­യി നി­ന്നെ വാ­ഴ്­ത്തി സ്­തു­തി­ക്കു­ന്ന­തിനും യോ­ഗ്യ­രാ­ക്കു­ന്ന­തി­നു വേ­ണ്ട അ­നു­ഗ്ര­ഹം ഞ­ങ്ങള്‍­ക്കു നല്‍­കണമേ. ആ­മ്മേന്‍.

(ജപമാലയുടെ വലിയ മണികളിൽ)

ഓ! ഈ­ശോ­യെ ഈ ലോ­കത്തില്‍ നി­ന്നെ അ­ധി­ക­മാ­യി സ്നേ­ഹി­ക്കു­കയും സ്വര്‍­ഗ്ഗത്തില്‍ നി­ന്നെ ഏ­റ്റം ഗാ­ഢ­മാ­യി സ്നേഹി­ച്ച് നിന്നോടൊ­ത്തു വാ­ഴു­കയും ചെ­യ്യു­ന്ന പ­രി­ശു­ദ്ധ അ­മ്മ­യു­ടെ രക്തകണ്ണുനീരുകളെ നീ ക­രു­ണ­യോ­ടെ വീക്ഷിക്കേ­ണമെ. (1 പ്രാവശ്യം)

(ചെറിയ മണികളിൽ)

സ്നേ­ഹം നി­റ­ഞ്ഞ ഈ­ശോയെ! നി­ന്റെ പരി. അ­മ്മ ചിന്തി­യ ര­ക്ത­ക്ക­ണ്ണു­നീ­രി­നെ­ക്കു­റി­ച്ച് എ­ന്റെ യാ­ചന­കള്‍ കേള്‍­ക്ക­ണ­മേ.

(7 പ്രാവശ്യം)

ഓ! ഈ­ശോ­യെ ഈ ലോ­കത്തില്‍ നി­ന്നെ അ­ധി­ക­മാ­യി സ്നേ­ഹി­ക്കു­കയും സ്വര്‍­ഗ്ഗത്തില്‍ നി­ന്നെ ഏ­റ്റം ഗാ­ഢ­മാ­യി സ്നേഹി­ച്ച് നിന്നോടൊ­ത്തു വാ­ഴു­കയും ചെ­യ്യു­ന്ന പ­രി­ശു­ദ്ധ അ­മ്മ­യു­ടെ രക്തകണ്ണുനീരുകളെ നീ ക­രു­ണ­യോ­ടെ വീക്ഷിക്കേ­ണമെ. (1 പ്രാവശ്യം)

(7 പ്രാ­വശ്യം ചൊല്ലി­യ ­ശേഷം)

ഓ! മ­റി­യ­മേ! വ്യാ­കു­ലവും ക­രു­ണയും സ്നേ­ഹവും നി­റ­ഞ്ഞ അമ്മേ! ഞ­ങ്ങ­ളു­ടെ എളി­യ യാചനകളെ നി­ന്റെ പ്രാര്‍­ത്ഥ­ന­യോ­ടു ചേര്‍­ത്ത് നിന്റെ പ്രി­യ­പു­ത്ര­നു കാ­ഴ്­ച­വ­യ്­ക്ക­ണമെ. അങ്ങുന്നു ഞങ്ങള്‍ക്കായി ചിന്തി­യ രക്ത­ ക്ക­ണ്ണു­നീ­രു­ക­ളെ­ക്കു­റി­ച്ച് ഈ… (നിയോഗം) നി­ന്റെ പ്രിയപു­ത്രനില്‍ നി­ന്നു ലഭിച്ചു തരണമേ. ഞങ്ങ­ളെ എല്ലാ­വ­രേയും നി­ത്യ­ഭാ­ഗ്യത്തില്‍ ചേര്‍­ക്കു­കയും ചെ­യ്യ­ണമെ. ഓ! മറിയമേ! നി­ന്റെ രക്തക്ക­ണ്ണീരാല്‍ പി­ശാ­ചി­ന്റെ ഭ­ര­ണ­ത്തെ ത­കര്‍­ക്ക­ണ­മെന്നും ഞങ്ങളെ ­പ്രതിബന്ധിതമായ ഈ­ശോ­യു­ടെ തൃ­ക്ക­ര­ങ്ങളാല്‍ സകലതിന്മകളിലും നിന്നും ലോ­ക­ത്തെ കാത്തുരക്ഷിക്കണമെന്നും ഞ­ങ്ങള്‍ പ്രാര്‍­ത്ഥി­ക്കുന്നു.

ഓ! ഈ­ശോ­യെ ഈ ലോ­കത്തില്‍ നി­ന്നെ അ­ധി­ക­മാ­യി സ്നേ­ഹി­ക്കു­കയും സ്വര്‍­ഗ്ഗത്തില്‍ നി­ന്നെ ഏ­റ്റം ഗാ­ഢ­മാ­യി സ്നേഹി­ച്ച് നിന്നോടൊ­ത്തു വാ­ഴു­കയും ചെ­യ്യു­ന്ന പ­രി­ശു­ദ്ധ അ­മ്മ­യു­ടെ രക്തകണ്ണുനീരുകളെ നീ ക­രു­ണ­യോ­ടെ വീക്ഷിക്കേ­ണമെ. (1പ്രാവശ്യം)

സ്നേ­ഹം നി­റ­ഞ്ഞ ഈ­ശോയെ! നി­ന്റെ പരി. അ­മ്മ ചിന്തി­യ ര­ക്ത­ക്ക­ണ്ണു­നീ­രി­നെ­ക്കു­റി­ച്ച് എ­ന്റെ യാ­ചന­കള്‍ കേള്‍­ക്ക­ണ­മേ. (7)

(ഇങ്ങനെ 7 പ്രാവശ്യമാവർത്തിക്കുക)

About this Prayer

ബ്രസീലിലെ ‘മിഷനറീസ് ഓഫ് ജീസസ് ക്രൂസിഫൈഡ്’ (Missionaries of Jesus Crucified) സന്യാസിനി സമൂഹത്തിലെ ഒരു സന്യാസിനിയായിരുന്നു സിസ്റ്റർ അമാലിയ അഗ്യീറെ (1901–1977).

ഗുരുതരമായി രോഗബാധിതനായ ഒരു പ്രിയപ്പെട്ടവനു വേണ്ടി പ്രാർത്ഥിക്കാൻ സിസ്റ്റർ അമാലിയയുടെ ഒരു ബന്ധു അവരെ സമീപിച്ചു. ആ സൗഖ്യത്തിനു വേണ്ടിയുള്ള അപേക്ഷയുമായി സിസ്റ്റർ സക്രാരിയിലെ ഈശോയുടെ സന്നിധിയിലെത്തുകയും, സ്വയം ഒരു പരിഹാരബലിയായി അർപ്പിക്കുകയും ചെയ്തു. അപ്പോൾ ഈശോ ഈ കൊന്തയിലെ പ്രാർത്ഥനകൾ അവൾക്ക് പറഞ്ഞു കൊടുക്കുകയും, തന്റെ പരിശുദ്ധ അമ്മയുടെ കണ്ണീരിലൂടെ തന്നോട് ചോദിക്കുന്ന എന്തും താൻ വലിയ സ്നേഹത്തോടെ നൽകുമെന്നും അരുളിചെയ്തു.

ഈ കൊന്തയിലൂടെ നിരവധി ആത്മാക്കൾ, പ്രത്യേകിച്ചും പിശാചുബാധിതരായവർ, മാനസാന്തരപ്പെടുമെന്ന് പരിശുദ്ധ അമ്മ സിസ്റ്റർ അമാലിയയ്ക്ക് വാഗ്ദാനം നൽകി. ഏറ്റവും കഠിനഹൃദയരും വഴിതെറ്റിപ്പോയവരുമായ ആത്മാക്കളെപ്പോലും മാനസാന്തരപ്പെടുത്താനുള്ള ശക്തി ഈ കൊന്തയ്ക്കുള്ളതിനാൽ, ഏതൊരു ആത്മീയ ആക്രമണത്തിനെതിരെയുമുള്ള ശക്തമായ പ്രതിരോധ ആയുധമാണിത് എന്നതിൽ സംശയമില്ല.

നമ്മുടെ കർത്താവും രക്ഷകനുമായ ഈശോയിലുള്ള വിശ്വാസവും ആശ്രയബോധവും തകർത്ത്, ഭയത്തിലൂടെ നമ്മെ നിരാശയിലേക്കും പ്രത്യാശയില്ലായ്മയിലേക്കും നയിക്കാനാണ് ഈ കാലഘട്ടത്തിൽ പിശാച് ശ്രമിക്കുന്നത്. എന്നാൽ, വിശ്വാസം, പ്രത്യാശ, സ്നേഹം, വിടുതൽ, സമാധാനം, സൗഖ്യം എന്നിവയുടെ പുനഃസ്ഥാപനത്തിനായി നാം സമർപ്പിക്കുന്ന ഏതു നിയോഗവും നമ്മുടെ പ്രിയപ്പെട്ട ഈശോ തന്റെ പരിശുദ്ധ അമ്മയുടെ കണ്ണീരിന്റെ യോഗ്യതകളാൽ നൽകുമെന്ന് വലിയ വിശ്വാസത്തോടെ നമുക്ക് പ്രത്യാശിക്കാം.